തിരുവനന്തപുരം പ്രധാനമന്തി നരേന്ദ്രമോദിയെ പ്രശംസിച്ച ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ശശി തരൂര്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി ഉപാധ്യക്ഷന്‍ എം.എം ഹസന് ആവശ്യപ്പെട്ടു.
ഇത്തരം നിലപാടുകളുമായി ശശി തരൂര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നും ഹസന് പറഞ്ഞു. ശശി തരൂരിന്റെ നടപടി എഐസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജുവും പറഞ്ഞു.
പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമാകുന്നതിന് തരൂര്‍ കാട്ടിയ സന്നദ്ധതയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. അമേരിക്കയിലെ സന്ദര്‍ശന വേളയില്‍ മോദി നടത്തിയ പ്രസംഗങ്ങളെയും ശശി തരുര്‍ അഭിനന്ദിച്ചിരുന്നു.
രാഷ്ട്രീയത്തിന് അതീതമായി തന്നെ ക്ഷണിച്ച മോദിയെ തരൂര്‍ പ്രശംസിച്ചിരുന്നു. സ്വച്ഛ് ഭാരത് പദ്ധി കേരളത്തിലെ സാക്ഷരാ മുന്നേറ്റത്തെ ഓര്‍മിപ്പിക്കുന്നു. മോദിയുടെ ചലഞ്ച് ഏറ്റെടുക്കുന്നുമെന്നും തരൂര്‍ പ്രതികരിച്ചിരുന്നു. ഇതിന് മുമ്പും തരൂര്‍ മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: