ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ എക്സ്പ്രസ് മെയില്‍ ട്രെയിനുകളിലും അടുത്തമാസം മുതല്‍ റെഡി റ്റു ഈറ്റ് ഭക്ഷണം ലഭിക്കും. ട്രെയിനുകളില്‍ നിലവാരമുള്ള ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രമുഖ ബ്രാന്റുകളായ ഐടിസി, എംടിആര്‍, ഹല്‍ദിറാം എന്നിവയുടെ പാക്കറ്റിലാക്കിയെത്തുന്ന ഭക്ഷണം മൈക്രോവേവ് ~ഓവനില്‍ ചൂടാക്കിയാകും യാത്രക്കാര്‍ക്ക് നല്‍കുക.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ബ്രാന്റഡ് ഭക്ഷണത്തെക്കുറിച്ചും വിലയും തൂക്കവും അറിയുവാനാകും. സീല്‍ഡ് കവറുകളില്‍ ആയിരിക്കും ബ്രാന്റഡ് ഭക്ഷണം. റെയില്‍വെയുടെ വലിയ സാധ്യതകള്‍ കണക്കിലെടുത്ത് കമ്പനികള്‍ ന്യായമായ വിലക്ക് ഭക്ഷണം വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രീമിയം ട്രെയിനുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ വലിയ ഡിമാന്റാണ് അനുഭവപ്പെട്ടത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഭക്ഷണവും താല്പര്യത്തിനനുസരിച്ച് ബുക്ക് ചെയ്യുവാനാകും. ചപ്പാത്തി, റൈസ്, സാമ്പാര്‍ എന്നിവക്ക് വന്‍ ഡിമാന്റാണ്. ദക്ഷിണ്യേന്ത്യക്കാര്ക്കായി ഉപ്പ്മാവ്, ഇഡലി, സാമ്പാര്‍ എന്നിവയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: