ആലപ്പുഴ: കേരള വണിക വൈശ്യസംഘം മഹിളാ ഫെഡറേഷന് സംസ്ഥാന സമ്മേളനം 12ന് രാവിലെ ഒമ്പതിന് വണ്ടാനം ഇടത്തില്‍ ശ്രീദുര്‍ഗാ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും.
കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി മുഖ്യാതിഥിയായിരിക്കും. കേരള വണിക വൈശ്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന് ചെട്ടിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്തംഗം ബിന്ദു ബൈജു, എസ്. വിജയന്, എസ്. അനീഷ്, രഞ്ജന്‍ ശ്രീമംഗലം, ടി.പി. അമ്മുക്കുട്ടി അമ്മാള്‍ തുടങ്ങിയവര്‍ സംസാരിക്കും. സുഹൃദ് സമ്മേളനം ജി. സുധാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കും. പ്രതിനിധി സമ്മേളനം സംഘം സംസ്ഥാന പ്രസിഡന്റ് കെ.കെ. പരമേശ്വരന് ചെട്ടിയാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: