കോട്ടയം: മദ്യനിരോധനവും മതപരമാക്കാന്‍ കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍ ശ്രമം. ഞായറാഴ്ച ബാറുകള്‍ അടച്ചുപൂട്ടാന്‍ തയ്യാറായ സര്‍ക്കാര്‍ മുസ്ലീങ്ങളുടെ പുണ്യദിവസമായ വെള്ളിയാഴ്ചയും ബാറുക ളും മദ്യശാലകളും അടച്ചിടാന്‍ തയ്യാറാവണമെ ന്നാണ് ജമാ അത്ത് കൗണ്‍സിലിന്റെ ആവശ്യം.
കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. പൂക്കുഞ്ഞ് പത്രസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
സംസ്ഥാനത്ത് സമ്പൂര്‍ണ്ണമദ്യനിരോധനം നടപ്പിലാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം. മുസ്ലീം സമുദായത്തില്‍ നിന്നും ആരെങ്കിലും ബാറോ കള്ളുഷാപ്പോ നടത്തു ന്നുണ്ടെങ്കില്‍ അവരെ ജമാ അത്ത് കൗണ്‍സിലും ജമാ അത്തുകളും ബഹിഷ്കരിക്കും.
ജമാ അത്ത് കൗണ്‍സിലിന്റെ പേരില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘ ടനകളും ലയിച്ച് ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കുകയാണെന്നും പൂക്കുഞ്ഞ് അറിയിച്ചു. പത്രസമ്മേളനത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ചേനവാക്കല് റഷീദ്, അഞ്ചന് ജലീല്‍ മുസലിയാര്‍, പി.എസ് ഹുസൈന്, പി.അബ്ദുള്‍ ഷുക്കൂര്‍, പി.പി അബ്ദുള്‍ സലാം തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: