മാനവതയില്‍ നിന്നും ദിവ്യത്വത്തിലേക്കുള്ള ഈ തീര്‍ത്ഥയാത്ര നിന്റെ ജീവിതയാത്ര തന്നെയാണ്. അതിന്റെ പാത തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്. ഒരു മാര്‍ഗ്ഗത്തില്‍, മുഴുവന്‍ യാത്ര തടസ്സപ്പെടുത്താന്‍ തക്കവണ്ണം, കല്ലും മുള്ളും നിറഞ്ഞതാണ്. രണ്ടാമത്തെ പന്ഥാവില്‍ യാത്ര തടസ്സപ്പെടുത്തുന്ന വിഷമതകളൊന്നും തന്നെയില്ല. യാത്ര ചെയ്താല്‍ മാത്രം മതി! ആദ്യത്തെ പാത മനസ്സിനേയും ബുദ്ധിയേയും സംബന്ധിച്ചുള്ളതാണ്. രണ്ടാമത്തേത് പൂര്‍ണ്ണ ശരണാഗതിയുടേതാണ്. നിന്റെ ശരീരമാണ് രഥം. ഈ രഥത്തിനെ താങ്ങാന്‍ സത്യം, ധര്‍മ്മം, ശാന്തി, പ്രേമം എന്നീ നാലുചക്രങ്ങളും ഉണ്ട്. ആത്മാവാണ് കടിഞ്ഞാണ്‍ നിയന്ത്രിക്കുന്ന സാരഥി. ആത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്ന അഞ്ചു കുതിരകള്‍ പഞ്ചേന്ദ്രിയങ്ങള്‍. ആത്മാവിന് നിയന്ത്രണം നഷ്ടപ്പെട്ടാല്‍ കുതിരകള്‍ക്ക് ദിക്കറിയാതെ വഴി തെറ്റുന്നു. ഒരു ചക്രത്തിന് കോട്ടം തട്ടി, അതിന്റെ സമതുലനാവസ്ഥ നഷ്ടപ്പെട്ടാല്‍, രഥം മറിയുന്നു. സാരഥിക്ക് രഥം തെളിയിക്കാന്‍ കഴിയാതെ വരുന്നു. നിന്റെ ലക്ഷ്യമായ ആത്മസാക്ഷാത്കാരത്തിലെത്താന് ശരീരത്തിനെ ശ്രദ്ധിക്കുക. അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഒരു മാദ്ധ്യമം മാത്രമാണ് ശരീരം. നിന്റെ ശരീരം നിന്റേതാണെന്നുള്ള വിഭ്രാന്തിയെ ത്യജിക്കൂ. മനസ്സിനേയും ശരീരത്തേയും സന്തുലിതമാക്കൂ. സത്യം, ധര്‍മ്മം, ശാന്തി, പ്രേമം എന്നീ നാല് തുണുകളാല് സന്തുലിതാവസ്ഥ നിലനിര്‍ത്തൂ. രഥത്തെ ചലിപ്പിക്കുന്ന ശക്തി നിന്റെ ആത്മബലമാണ്. പഞ്ചേന്ദ്രിയങ്ങള്‍ നിന്നെ മായയിലേക്ക് നയിപ്പിക്കും. നിനക്ക് ഒരേയൊരു ലക്ഷ്യം. എന്നെ കണ്ടെത്തി എന്നിലേക്ക് പ്രയാണം നടത്തി എന്നിലേക്ക് വന്നെത്തുക. ഒരിക്കല്‍ നീ എത്തിക്കഴിഞ്ഞാല്‍ പിന്നെ, ശരീരമില്ല, മനസ്സില്ല, ബുദ്ധിയില്ല, ഇന്ദ്രിയങ്ങളുമില്ല കേവലം എന്നിലേയ്ക്ക് തിരുച്ചുവരുന്ന നിത്യസത്യമായ ഞാന്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: