സംസ്ഥാനത്ത്‌ എലിപ്പനി ബാധിച്ച്‌ നാല്‌ മരണം

Friday 7 October 2011 4:16 pm IST

കോഴിക്കോട്‌: എലിപ്പനി ബാധിച്ച്‌ സംസ്ഥാനത്ത്‌ നാല്‌ പേര്‍ കൂടി മരിച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്ന്‌ പേരും ഒറ്റപ്പാലത്ത്‌ ഒരാളുമാണ്‌ മരിച്ചത്‌. കാഴിക്കോട്‌ കൂരാച്ചുണ്ട്‌ സ്വദേശി മാധവി (64), വെസ്തില്‍ സ്വദേശി രാധ (65), മലപ്പുറം സ്വദേശി കുറുമ്പ(60) എന്നിവരാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മരിച്ചത്‌. ഒറ്റപ്പാലം സ്വദേശി കുമാരന്‍ (50) ആണ്‌ തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മരിച്ചത്‌.