ചെന്നൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ക്കും ബംഗാള്‍ കടുവ സൗരവ് ഗാംഗുലിക്കും വിരാട് കോഹ്ലിക്കും പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്. ബോളിവുഡ് സൂപ്പര്‍താരം അഭിഷേക് ബച്ചന്റെ ഉടമസസ്ഥതിയിലുള്ള ചെന്നൈയിന് എഫ്സി ടീമിന്റെ സഹഉടമയായാണ് ധോണി എത്തുന്നത്.
ചൈന്നെ ടീമിന്റെ സഹഉടമയാവാന് തയ്യാറായിക്കൊണ്ടുള്ള കരാറില്‍ ധോണി ഒപ്പുവച്ചെന്ന് ഐഎസ്എല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റു ക്രിക്കറ്റ് താരങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെയും സൗരവ് ഗാംഗുലി അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെയും വിരാട് കോഹ്ലി എഫ്സി ഗോവയുടെയും ഉടമകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: