സംസ്ഥാന സ്‌കൂള്‍ നോര്‍ത്ത് സോണ്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍

Monday 6 October 2014 9:36 pm IST

കണ്ണൂര്‍: തൃശ്ശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള 7 ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നോര്‍ത്ത് സോണ്‍ ഗെയിംസ് മത്സരങ്ങള്‍ 8 മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കും. അണ്ടര്‍ 17 ബോയ്‌സ് ആന്റ് ഗേള്‍സ്, അണ്ടര്‍ 19 ബോയ്‌സ് ആന്റ് ഗേള്‍സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഓരോ വിഭാഗത്തിലും 13 ഇനങ്ങള്‍ വീതമുണ്ട്. മത്സരങ്ങളില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനം നേടുന്നവര്‍ സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങളില്‍ പങ്കെടുക്കും. ഫുട്‌ബോള്‍ മത്സരങ്ങള്‍ ജവഹര്‍ സ്‌റ്റേഡിയത്തിലും വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ മത്സരങ്ങള്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും ടേബിള്‍ ടെന്നീസ്, ചെസ്സ് മത്സരങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലും ഹോക്കി, ഖൊഖൊ, കബഡി മത്സരങ്ങള്‍ പോലീസ് മൈതാനിയിലും ഹാന്‍ഡ് ബോള്‍, ബോള്‍ ബാറ്റ്മിന്റണ്‍ മത്സരങ്ങള്‍ കലക്‌ട്രേറ്റ് മൈതാനിയിലുമാണ് നടക്കുക. ക്രിക്കറ്റ് മത്സരം 122 ഇന്‍ഫന്ററി ബറ്റാലിയന്‍ ഗ്രൗണ്ടില്‍ നടക്കും. ടെന്നീസ് പാമ്പന്‍ മാധവന്‍ റോഡിലെ ടെന്നീസ് ഗ്രൗണ്ടിലും ഷട്ടില്‍ കുഞ്ഞിപ്പള്ളി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും. 3700 ല്‍ അധികം കായിക താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. മത്സരത്തിനെത്തുന്ന ആണ്‍ കുട്ടികള്‍ക്ക് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചൊവ്വ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലും പെണ്‍ കുട്ടികള്‍ക്ക് സെന്റ് തെരേസാസ്, ടൗണ്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലുമാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.