ഒറീസയില്‍ ട്രക്ക്‌ മറിഞ്ഞ്‌ 17 പേര്‍ മരിച്ചു

Friday 7 October 2011 12:46 pm IST

കൊരപുത്‌: ഒറീസയില്‍ ദസറ ആഘോഷം കഴിഞ്ഞ്‌ മടങ്ങുന്ന സംഘം സഞ്ചരിച്ച ട്രക്ക്‌ മറിഞ്ഞ്‌ 17 പേര്‍ മരിച്ചു. പതിനഞ്ച്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ പത്തു പേരുടെ നില ഗുരുതരമാണ്‌. ദസമന്ത്പൂരില്‍ ഇന്ന്‌ പുലര്‍ച്ചെയാണ്‌ അപകടമുണ്ടായത്‌. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയല്‍ ഗ്രാമത്തില്‍ ദസറയോടനുബന്ധിച്ച്‌ നടന്ന കലാപരിപാടികള്‍ കണ്ടു മടങ്ങുകയായിരുന്നു ഇവര്‍. ബേദാപദര്‍, മംഗലഗുഡ, ബംഗഗുഡ, സെബിതോതഗുഡ ഗ്രാമവാസികളാണ്‌ മരിച്ചത്‌. അപകടെ നടക്കുമ്പോള്‍ ട്രക്കില്‍ 40 യാത്രക്കാരുണ്ടായിരുന്നു.