വനം വകുപ്പ് കൈയൊഴിഞ്ഞു; പെരുമ്പാമ്പിനെ വീട്ടുകാര്‍ തുറന്നുവിട്ടു

Tuesday 7 October 2014 4:26 pm IST

അമ്പലപ്പുഴ: വനം വകുപ്പ് കൈയൊഴിഞ്ഞു; പിടികൂടിയ പെരുമ്പാമ്പിനെ വീട്ടുകാര്‍ തുറന്നുവിട്ടു. അമ്പലപ്പുഴ ആമയിടയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ കൂട്ടില്‍ കയറിയ പാമ്പ് ഇതിനുള്ളിലെ താറാവിനെ വിഴുങ്ങിയതോടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും വരാന്‍ പറ്റില്ലെന്ന മറുപടിയാണ് ലഭിച്ചത്. വൈകിട്ട് വരെ കാത്തിരുന്ന വീട്ടുകാര്‍ 50 കിലോയ്ക്ക് മുകളില്‍ തൂക്കവും അഞ്ച് മീറ്ററോളം നീളവുമുള്ള പാമ്പിനെ തുറന്നുവിടുകയായിരുന്നു. ഏതാനും ദിവസം മുമ്പ് കുറവന്‍തോട് ഭാഗത്ത് കുടുങ്ങിയ പെരുമ്പാമ്പിനെ ചാക്കില്‍ക്കെട്ടി ഓട്ടോറിക്ഷയില്‍ കയറ്റി കൊമ്മാടിയില്‍ എത്തിക്കാനാണ് വനം വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ ഓട്ടോയില്‍ എത്തിച്ചുവെങ്കിലും ഓട്ടോക്കൂലി പോലും നല്‍കാതെ ഇവരെ തിരിച്ചയക്കുകയായിരുന്നു. കുട്ടനാട്ടില്‍ നിന്നും പിടികൂടി വനം വകുപ്പുകാര്‍ കൊണ്ടുവരുന്ന പാമ്പുകളെ തകഴി പാലത്തില്‍ നിന്ന് കായലില്‍ ഉപേക്ഷിച്ച സംഭവം ഉണ്ടായതായും നാട്ടുകാര്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.