കാസര്‍കോട്: കേരള സ്വദേശി ശാസ്ത്ര പ്രസ്ഥാനം, കാര്‍ഷിക സര്‍വകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കേന്ദ്ര കേരള സര്‍വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘സ്വാശ്രയ ഭാരത്-2014’ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനവും സെമിനാറും 14 മുതല്‍ 19 വരെ നീലേശ്വരം പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടക്കും. ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, ഐസിഎആര്‍ ഉള്‍പ്പെടെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളുടെ ശാസ്ത്ര നേട്ടങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും പ്രമുഖ ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖം, കര്‍ഷക സംഗമം, പരിസ്ഥിതി ശാസ്ത്ര സമ്മേളനം, ശാസ്ത്രാധ്യാപക ശില്പശാല, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സയന്‍സ് ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍ എന്നിവയും നടക്കും. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യമേളയും സാമൂഹിക പ്രാധാന്യമുള്ള ശാസ്ത്ര വിഷയങ്ങളില്‍ സെമിനാറുകളും നടക്കും.ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ.ജി.മാധവന് നായര്‍, ആണവോര്‍ജ്ജ കമ്മീഷന് പബഌക് റിലേഷന്‍സ് മേധാവി എസ്.കെ. മല്‍ഹോത്ര, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി. രാജേന്ദ്രന്, സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ.പി. ചൗഡപ്പ, കേരള പരിസ്ഥിതി ബോര്‍ഡ് ചെയര്മാന് പ്രൊഫ. ഉമ്മന്‍.വി.ഉമ്മന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തി മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് യുവതലമുറയെ നയിക്കുകയും ഭാരതത്തിന്റെ സമഗ്ര വികസനം പ്രാപ്തമാക്കുകയുമാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: