സിപിഐ ലോക്കല്‍ സമ്മേളനത്തില്‍ തമ്മിലടി

Monday 6 October 2014 10:19 pm IST

നെടുങ്കണ്ടം : സിപിഐ നെടുങ്കണ്ടം ലോക്കല്‍ സമ്മേളനത്തിനിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇന്നലെ കല്‍കൂന്തലില്‍ നടന്ന സിപിഐ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിലാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതേത്തുടര്‍ന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കാനായില്ല. സംഭവത്തിന്റെ വിശദാംശം ഇങ്ങനെ: ഇന്നലെ നടന്ന ലോക്കല്‍ സമ്മേളനത്തിന്റെ സമാപന സഭയില്‍ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എ.ജി ഓമനക്കുട്ടന്‍ പുതിയ ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു. ഈ പാനലില്‍ സീനിയര്‍ നേതാക്കളായ തമ്പി സുകുമാരന്‍, എം.എസ് ഷാജി എന്നിവരുടെ പേരില്ലായിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.