മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു

Tuesday 7 October 2014 2:10 pm IST

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗിനു നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ടീം സൈബര്‍ വാരിയേഴ്‌സ് എന്ന ഗ്രൂപ്പാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. സൈറ്റില്‍ പാകിസ്ഥാന്‍ പതാകയും, കാശ്മീര്‍ സ്വതന്ത്ര്യമാക്കണം എന്നി സന്ദേശങ്ങളും പതിപ്പിച്ചിരുന്നു. മൂന്ന് സന്ദേശങ്ങളാണ് ഹാക്കേഴ്‌സ് ബ്ലോഗില്‍ ഉപയോഗിച്ചിരുന്നത്. അഡ്മിനുളള സന്ദേശവും ഞങ്ങള്‍ മുസ്ലിം തീവ്രവാദികള്‍ അല്ലെന്നുളള സന്ദേശവും ഇന്ത്യന്‍രാഷ്ട്രപതിക്കുളള സന്ദേശവുമാണ് ഹാക്കേഴ്‌സ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തത്. നിങ്ങള്‍ക്ക് തോക്കുകള്‍ ഉപയോഗിക്കാം എന്നാല്‍ ഒരു ദിവസം അത് നിലയ്ക്കുമെന്ന് ഇന്ത്യന്‍ രാഷ്ട്രപതിയ്ക്കുള്ള സന്ദേശത്തില്‍ പറയുന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റുകളാണ് ഞങ്ങളുടെ ലക്ഷ്യം. ഹാക്കേഴ്‌സിന്റെ സഹായത്തോടെ ഞങ്ങള്‍ നിങ്ങളെ ഇന്റര്‍നെറ്റില്‍ നിന്ന് പുറത്താക്കും. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, സെര്‍വറുകള്‍ എല്ലാം അപകടത്തിലാണ്. മനുഷ്യത്വത്തിനെതിരെ നിങ്ങള്‍ ചെയ്ത കാര്യം ഞങ്ങളൊരിക്കലും മറക്കില്ല. ജമ്മുകശ്മീരില്‍ പതിനായിരങ്ങളാണ് മരിച്ചത്.’ ഇങ്ങനെയാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.