ഹോളിവുഡ് നടന്‍ ജിയോഫ്രെ ഹോല്‍ഡര്‍ അന്തരിച്ചു

Tuesday 7 October 2014 1:11 pm IST

ന്യൂയോര്‍ക്ക് : ജയിംസ് ബോണ്ട് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ജിയോഫ്രെ ഹോല്‍ഡര്‍ (84) അന്തരിച്ചു. ന്യൂയോര്‍ക്ക് സെന്റ് ലൂക്ക് ആശുപത്രിയില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1964 ല്‍ ഓള്‍ നൈറ്റ് ലോഗ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേയ്ക്ക് കടന്ന് വരുന്നത്. പിന്നീട് ജയിംസ് ബോണ്ട് ചലച്ചിത്ര ശ്രേണിയിലെ ലൈവ് ദ ലെറ്റ് ലൈസ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു ലോകശ്രദ്ധ നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.