അനാശാസ്യം; രണ്ടുപേര്‍ പിടിയില്‍

Tuesday 7 October 2014 5:50 pm IST

അമ്പലപ്പുഴ: അനാശാസ്യം നടത്തിയ രണ്ടുപേര്‍ പിടിയില്‍. വണ്ടാനത്തെ സ്വകാര്യ സ്ഥാപനത്തിനുസമീപം അനാശാസ്യപ്രവര്‍ത്തനം നടത്തിയ കോഴിക്കോട് മാളുര്‍ പഞ്ചായത്ത് പീച്ചാംകുഴിവീട്ടില്‍ ദിലീപ് (27), മാവേലിക്കര തെക്കുപഞ്ചായത്ത് അഞ്ചാം വാര്‍ഡ് കൊട്ടാരത്ത് വടേക്കതില്‍ രമ എന്നിവരെയാണ് പുന്നപ്ര എസ്‌ഐ: എം.കെ. രമേശിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. അനാശാസ്യം നടക്കുന്ന വിവരംഅറിഞ്ഞതിനെ തുടര്‍ന്ന് ആലപ്പുഴ സിഐ: ഷാജിമോന്‍ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.