ഗ്രന്ഥങ്ങളില്‍നിന്നും യോഗത്തെക്കുറിച്ചു ചിലതൊക്കെ അറിയാന്‍ കഴിയും. എന്നാല്‍ അറിഞ്ഞവനെ അനുഭവത്തില്‍ വരുത്തുകയാണ് പ്രധാനം. ഇതിന് ഇങ്ങനെ അനുഭവം നേടിയവരുടെ ജീവിതോദാഹരണങ്ങളും സഹവാസവും ഉപദേശവും വളരെ സഹായകരമാണ്.
ഉപദേശം നേടേണ്ടതായ തത്ത്വം ഇതാണ്. കുറെ പരിശ്രമിച്ചാല്‍ ഇന്നിന്നതാണിവയുടെ ഫലം എന്നറിയാനാവും. പക്ഷേ, അനുഭവം എന്നതു വേറെയാണ്. അതിനു മഹാത്മാക്കളുമായുള്ള ബന്ധവും അഭ്യാസബലവും ഒഴിച്ചുകൂടാത്തതാണ്, ഗ്രന്ഥജ്ഞാനംകൊണ്ടു പ്രതേ്യകിച്ചു പ്രയോജനമൊന്നുമില്ല. ഇത് ഈ അനുഭവം കൈവന്നാല്‍ അഹന്തയും അതിന്റെ അറിവുമാറാപ്പുകളും വെറും ഭാരമാണെന്നു തോന്നി അതിനെ മാറ്റി നിര്‍ത്തേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: