കില്ലര്‍ സുരേഷിനെ വിട്ടയച്ചതില്‍ ദുരൂഹത

Tuesday 7 October 2014 8:51 pm IST

കലവൂര്‍: നിരവധി കേസുകളില്‍ പ്രതിയായ കില്ലര്‍ സുരേഷി (38)നെ മണ്ണഞ്ചേരി പോലീസ് വെറുതെവിട്ടതായി ആക്ഷേപം. വ്യാഴാഴ്ച രാത്രി പത്തരയോടെ കലവൂരില്‍ ഒരുസംഘം ആളുകള്‍ സുരേഷിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ബൈക്കും ഫോണും പണവും കവര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് സുരേഷ് പോലീസില്‍ പരാതിയും നല്‍കി. ആക്രമണത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ പോലീസ് വെറുതെവിട്ടതിനെതിരെയാണ് ആക്ഷേപം ഉയര്‍ന്നത്. കില്ലര്‍ സുരേഷ് എന്നറിയപ്പെടുന്ന ഇയാള്‍ തിരുവനന്തപുരം പനയ്ക്കല്‍ വെളി, പനച്ചുവട്ടില്‍ സ്വദേശിയാണ്. തിരുവനന്തപുരത്തെ പ്രധാന ക്വട്ടേഷന്‍ സംഘാംഗമാണ് സുരേഷ് എന്ന് നേരത്തെ പോലീസ് വെളിപ്പെടുത്തിയിരുന്നു. പിന്നെ ഇയാളെ വിട്ടതെന്തുകൊണ്ട്, ഇയാളെ ആക്രമിച്ചതാര് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പോലീസിന് മറുപടിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.