കോട്ടയം: സ്വാമി സത്യാനന്ദ സരസ്വതിയുടെ 79-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 11ന് ജയന്തി സമ്മേളനം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിലെ സത്യാനന്ദ നഗറില്‍ നടക്കും. വൈകിട്ട് 4.30ന് ജയന്തി മഹാസമ്മേളനം- സത്യാനന്ദ ഗുരുസമീക്ഷ- മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ശ്രീരാമദാസ മിഷന് അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. അഡ്വ. അനില്‍ മഠത്തില്‍ അദ്ധ്യക്ഷത വഹിക്കും. ശ്രീരാമദാസാശ്രമം സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി പ്രവത് കുമാര്‍ ആമുഖപ്രഭാഷണം നടത്തും. പ്രൊഫ. ജയന്തിപിള്ള പ്രബന്ധസമര്പ്പണം നിര്‍വ്വഹിക്കും. അഡ്വ. സി.എന്‍. ബാലകൃഷ്ണന് നായര്‍, പ്രൊഫ. ഭാസ്കരന് നായര്‍, ഡോ. ദേവീദാസ് കൊട്ടാരം, ബാലകൃഷ്ണമേനോന് ഏറത്തേടം, ഭവാനിയമ്മ മേച്ചേരില്‍ എന്നിവരെ ആദരിക്കും.
11ന് രാവിലെ 6ന് ഗുരുപൂജ, 6.25ന് ഗണപതിഹോമം, 8ന് രാമായണ പാരായണം, 1ന് അമൃതഭോജനം, 2.30ന് സത്സംഗം, ഭജന, 4ന് മാതൃപൂജ എന്നീചടങ്ങുകളും ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: