സ്പെക്ട്രം കേസ് : രാജയുടെ ആവശ്യം തള്ളി

Friday 7 October 2011 5:06 pm IST

ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ സ്വയം വാദിക്കാന്‍ അനുവദിക്കണമെന്ന മുന്‍ മന്ത്രിയും 2ജി സ്പെക്ട്രം കേസിലെ മുഖ്യ പ്രതിയുമായ എ. രാജയുടെ ആവശ്യം കോടതി തള്ളി. സ്പെക്ട്രം കേസ് കൈകാര്യം ചെയ്യുന്ന വിചാരണക്കോടതിയാണ് അപേക്ഷ തള്ളിയത്. കേസ് സംബന്ധിച്ച ചില കാര്യങ്ങള്‍ പറയാനുണ്ടെന്നാണു രാജ അപേക്ഷയില്‍ വ്യക്തമാക്കിയത്. അഭിഭാഷകന് അറിയാവുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് അറിയാം. ഇക്കാര്യങ്ങള്‍ കോടതിയെ നേരിട്ടു ബോധിപ്പിക്കാന്‍ അനുവദിക്കണമെന്നും രാജ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഒറ്റവരി ഉത്തരവിലൂടെ ആവശ്യം കോടതി നിരാകരിച്ചു. ഒക്ടോബര്‍ പത്തിനാണു കേന്ദ്ര മന്ത്രി പി. ചിദംബരത്തിനെതിരെ അന്വേഷണം വേണമെന്ന കേസ് പരിഗണിക്കുന്നത്. ജനത പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഹര്‍ജി നല്‍കിയത്. കൂടാതെ കേസ് അന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.