മറാട് : ഷഹീദ് ബാവ വധക്കേസുമായി ബന്ധപ്പെട്ട് ഒമ്പത് പ്രതികള്‍ കുറ്റക്കാര്‍. 42 സാക്ഷികളെ വിസ്തരിച്ച കേസില്‍ അഞ്ചു പ്രതികളെ വെറുതെ വിട്ടു.
കോഴിക്കോട് സ്പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി എസ്. കൃഷ്ണകുമാറാണ് ഇതു സംബന്ധിച്ച വിധി പറഞ്ഞത്.
പ്രതികളുടെ മേല്‍ കൊലക്കുറ്റം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശിക്ഷാ വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും.
പുരുഷന്മാരില്ലാത്ത വീട്ടില്‍ അസമയത്ത് കണ്ടുവെന്നാരോപിച്ച് 2011 നവംബര്‍ ഒന്നിന് ഷഹീദ് ബാവ എന്ന യുവാവിനെ സദാചാര പോലീസ് ചമഞ്ഞ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: