കൊച്ചി : വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു . മൂടിക്കെട്ടിയ അന്തരീക്ഷവും തലേന്ന് പെയ്ത മഴയും ബൗളര്‍മാരെ സഹായിക്കാന്‍ സാദ്ധ്യതയുണ്ടെന്ന വിശ്വാസത്തിലാണ് നായകന് ധോണി ബൗളിംഗ് തെരഞ്ഞെടുത്തത്.
ക്രിക്കറ്റ് ബോര്‍ഡുമായി പ്രതിഫലക്കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കളി ബഹിഷ്കരിക്കുമെന്ന് വെസ്റ്റിന്‍ഡീസ് അംഗങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു . എന്നാല്‍ അവസാനവട്ട ചര്‍ച്ചകളെത്തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കപ്പെടുകയായിരുന്നു .
ഇന്ത്യക്ക് വേണ്ടി രവിചന്ദ്ര അശ്വിനു പകരം അമിത് മിശ്രയാണ് കളിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മോഹിത് ശര്‍മ എന്നിവര്‍ പേസ് ബൗളിംഗ് നിരയിലുണ്ട്. ബൗളിംഗ് ആക്ഷന്റെ പേരില്‍ ടീമിന് പുറത്തായ സുനില്‍ നരേയ്ന് പകരം സുലൈമാന്‍ ബെന്‍ വിന്‍ഡീസ് ടീമില്‍ ഇടം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: