തിരുവനന്തപുരം: മലയാളി ഹോക്കി താരം പി ആര് ശ്രീജേഷിന് കേരള സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചു. ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയുടെ സുവര്‍ണ നേട്ടത്തിനു ചുക്കാന്‍ പിടിച്ച ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റനായ ശ്രീജേഷിനു കേരള വിദ്യഭ്യാസ വകുപ്പില്‍ ഡിഇഒ ആയിട്ടാണ് നിയമനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇഞ്ചിയോണില്‍ നിന്ന് മടങ്ങിയെത്തിയ ശ്രീജേഷിനെ മുഖ്യമന്ത്രി വീട്ടില്‍ പോയി അഭിനന്ദനം അറിയിച്ചിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ ടിന്റു ലൂക്കയ്ക്ക് 25 ലക്ഷം രൂപയും സ്ക്വാഷില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദീപിക പള്ളിക്കലിന് 17.5 ലക്ഷം രൂപയും സര്‍ക്കാര്‍ പാരിതോഷികം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മദ്യത്തിന് വില കൂട്ടാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: