ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലിച്ച് നിലപാടെടുത്തതിന്റെ പേരില്‍ തനിക്കെതിരേ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്കാന് തീരുമാനിച്ച കെപിസിസി നേതൃത്വത്തെ പരിഹസിച്ച് ശശി തരൂര്‍ എംപി രംഗത്ത്.
‘തനിക്കെതിരായ വിവാദത്തില്‍ വിശദ റിപ്പോര്‍ട്ട് നല്കുന്നതില് സന്തോഷം. റിപ്പോര്‍ട്ട് തയാറാക്കാനെങ്കിലും താനെഴുതിയത് ഇനി വായിക്കുമല്ലോ’ എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
രാവിലെ ചേര്‍ന്ന കെപിസിസി ഉന്നതതലയോഗമാണ് തരൂരിന്റെ മോദി അനുകൂല നിലപാടിനെതിരെ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്കാന് തീരുമാനിച്ചത്.
Delighted to learn KPCC is preparing a "detailed report". That means they might finally actually read what i wrote instead of oral summaries
— Shashi Tharoor (@ShashiTharoor) October 8, 2014
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി വി.എം.സുധീരന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ നേതാക്കള്‍ തരൂരിന്റെ നിലപാടുകള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: