ചമ്പക്കുളത്ത് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നില്ല

Wednesday 8 October 2014 8:10 pm IST

കുട്ടനാട്: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ച് ആറുമാസം പിന്നിട്ടിട്ടും ചമ്പക്കുളം ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാത്തത് വിവാദമാകുന്നു. കുട്ടനാട്ടിലെ മറ്റു പഞ്ചായത്തുകളിലെല്ലാം തൊഴിലുറപ്പ് ജോലികള്‍ പുരോഗമിക്കുമ്പോള്‍ പാവപ്പെട്ട തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുന്നതിലാണ് പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഒരുവര്‍ഷം തൊഴിലാളികള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ നല്‍കണമെന്ന് നിയമം. എന്നാല്‍ ഈ നിയമത്തെ ചമ്പക്കുളം പഞ്ചായത്ത് ഭരണാധികാരികള്‍ കാറ്റില്‍പ്പറത്തുകയാണ്. ഒന്നുകില്‍ തൊഴില്‍ നല്‍കുക. അല്ലാത്തപക്ഷം തൊഴിലില്ലായ്മ വേതനം നല്‍കുക എന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിനോടകം തന്നെ തൊഴിലാളികള്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തൊഴിലുറപ്പ് നടക്കാത്തത് കേന്ദ്രസര്‍ക്കാരിന്റെ അപാകത മൂലമാണെന്ന് കുപ്രചരണം നടത്തുകയാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.