അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിനു സമീപം ഹാരപ്പന്‍ സംസ്കാരത്തിന്റെ അവശേഷിപ്പെന്നു കരുതുന്ന പടിക്കിണര്‍ കണ്ടെത്തി. വന്‍ ഹാരപ്പന്‍ നഗരങ്ങളില്‍ ഒന്നായ ധോളവീരയിലാണ് ഇത് കണ്ടെത്തിയത്. മൊഹന്‍ജദാരോയില്‍ കണ്ടെത്തിയ ഗ്രേറ്റ് ബാത്തിന്റെ മൂന്നിരട്ടി വലിപ്പമുള്ള കിണറാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുള്ളത്.
ദീര്‍ഘചതുരത്തിലുള്ള കിണറിന് പത്തു മീറ്റര്‍ ആഴവും 73.4 മീറ്റര്‍ വലിപ്പവും 29.3 മീറ്റര്‍ വീതിയും ഉണ്ട്. കിണറില്‍ ഇറങ്ങാന്‍ അനവധി പടികളുമുണ്ട്.
മൊഹന്ജദാരോയിലെ കിണറിന് 12 മീറ്റര്‍ നീളവും 7 മീറ്റര്‍ വീതിയും 2.4 മീറ്റര്‍ ആഴവുമാണ് ഉള്ളത്.സിന്ധൂനദീ തട സംസ്ക്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നായിരുന്നു ഈ നഗരം. ഇവിടെ മണ്ണിനടിയില്‍ ഒരു തടാകം ഉണ്ടായിരുന്നതായും അധികൃതര്‍ സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: