കുട്ടനാട് പാക്കേജ്: കേന്ദ്ര ഏജന്‍സി അന്വേഷിക്കണം- കുട്ടനാണ് സംയുക്തസമിതി

Wednesday 8 October 2014 10:03 pm IST

കോട്ടയം: കുട്ടനാടിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ അവഗണിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയും കാര്‍ഷിക-മത്സ്യ-പരമ്പരാഗത മേഖലകള്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ചു. കുട്ടനാടിന്റെ കൃഷിയും ആവാസവ്യവസ്ഥയും തിരിച്ച് പിടിക്കുന്നതിനും പരിസ്ഥിതി സവിശേഷതകളുടെ വീണ്ടെടുപ്പ് ലക്ഷ്യമാക്കിയും എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും നിഗമനങ്ങളും അവഗണിച്ചും മുന്‍ഗണനാക്രമങ്ങള്‍ അട്ടിമറിച്ചും നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുട്ടനാട് പാക്കേജ് വന്‍ അഴിമതിക്ക് ഇടയാക്കുന്നു. ഈ സാഹചര്യത്തില്‍ കുട്ടനാട് പാക്കേജ് നടത്തിപ്പിലെ വന്‍ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കുക, പാക്കേജിന്റെ കാലാവധി അവസാനിപ്പിച്ചിരിക്കുന്നതിനാല്‍ പരിസ്ഥിതി സൗഹൃദമായ പുതിയ പാക്കേജ് പുനരാവിഷ്‌ക്കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കുട്ടനാട് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പ്രചാരണ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. യോഗത്തില്‍ കുട്ടനാട് സംയുക്തസമിതി ചെയര്‍മാന്‍ കെ.എം. പൂവ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി.ജെ. തങ്കച്ചന്‍ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.