വൈദ്യുതി മുടങ്ങിയതിനാല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങി

Wednesday 8 October 2014 10:09 pm IST

ഈരാറ്റുപേട്ട: വൈദ്യുതി മുടങ്ങിയതിനാല്‍ കെഎസ്ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ സര്‍വ്വീസുകള്‍ മുടങ്ങി. ദീര്‍ഘദൂര സര്‍വ്വീസുകളുള്‍പ്പെടെ 9 എണ്ണമാണ്് ബുധനാഴ്ച മുടങ്ങിയത്. ചൊവ്വാഴ്ച രാത്രി മുതല്‍ പ്രദേശത്ത് മുടങ്ങിയ വൈദ്യതി പുലര്‍ച്ചയായിട്ടും ലഭിക്കാതിരുന്നതിനാല്‍ ടിക്കറ്റ് മെഷീനിലെ വിവരങ്ങള്‍ കമ്പ്യട്ടറില്‍ രേഖപ്പെടുത്താന്‍ സാധിച്ചില്ല. മാസങ്ങളായി ഡിപ്പോയിലെ ഇന്‍വെര്‍ട്ടര്‍ തകരാറിലായതിനാല്‍ കമ്പ്യട്ടര്‍ പ്രവര്‍ത്തിക്കുവാന്‍ പോലും സാധിക്കുമായിരുന്നില്ല. ഇതാണ് സര്‍വ്വീസുകള്‍ മുടങ്ങാന്‍ കാരണമായത്. പഴയ ടിക്കറ്റ് റാക്കില്‍ ടിക്കറ്റുകളുടെ അപൂര്‍ണ്ണത മൂലം ജീവനക്കാര്‍ സര്‍വ്വീസ് നടത്തുവാന്‍ മടിച്ചതും പുലര്‍ച്ചെ പോകേണ്ടിയിരുന്ന തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ദീര്‍ഘദര സര്‍വ്വസുകളും ഓര്‍ഡിനറി സര്‍വ്വീസുകളും മുടങ്ങിയവയില്‍പ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.