പൊന്‍കുന്നം: ശബരിമലപാതയായി പ്രഖ്യാപിച്ചിട്ടും യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്താതെ പൊന്‍കുന്നം-എരുമേലി റോഡിനെ അവഗണിക്കുന്നതിനെതിരെ ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി രണ്ടാംഘട്ട സമരം ആരംഭിച്ചു. പൊന്നയ്ക്കക്കുന്നില് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന് ഉദ്ഘാടനം ചെയ്തു. ശബരിമല പാതയുടെ വികസനത്തിന് 8 കോടി അനുവദിച്ചതായി ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തി പ്രചരണം നടത്തിയ എംഎല്‍എ 8 കോടി എവിടെയെന്ന് വ്യക്തമാക്കണമെന്ന് കെ.ജി. കണ്ണന് ആവശ്യപ്പെട്ടു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.ബി. ബിനു, എം.ജി. വിനോദ്, എന്‍.ആര്. മോഹനന്, പി.ആര്. ഗോപന്, ടി.ജി. രാജേഷ്, അനില്‍ മാനമ്പള്ളി, എം.ഒ. അരുണ്‍, എ.ജി. ഹരിപ്രസാദ്, വി.ആര്. രഞ്ജിത്ത്, എം.കെ. ഷാജി, കെ. സോമശേഖരന്‍, കെ.ആര്. ഷാജന്, നിധീഷ് തങ്കച്ചന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: