കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സെമിനാര്‍ കോട്ടയത്ത്

Wednesday 8 October 2014 11:03 pm IST

കോട്ടയം: കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ സെമിനാര്‍ സംഘടിപ്പിക്കുന്നു. കോട്ടയം മാമ്മന്‍മാപ്പിളഹാളില്‍ 12 ന് രാവിലെ 10 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ആയുര്‍വേദ ചികിത്സയിലെ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫ. വി.കെ ജോഷി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ഗര്‍ഭകാല പരിചരണം പ്രസവാനന്തര ചികിത്സ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള 'ഗര്‍ഭവക്രാന്തീയ'മാണ് സെമിനാറിന്റെ മുഖ്യവിഷയം. ഡോ. ആനന്ദ് മോഹന്‍, ഡോ. അനിതാ വിശ്വംഭരന്‍, ഡോ. റീനാ രമേഷ് വാര്യര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രതി ബി. ഉണ്ണിത്താന്‍ ചര്‍ച്ച നയിക്കും. കോട്ടയം നഗരസഭാ ചെയര്‍മാന്‍ എം.പി സന്തോഷ്‌കുമാര്‍ അധ്യക്ഷതവഹിക്കും. ആയുര്‍വേദ ഉപന്യാസ മത്സരവിജയികള്‍ക്കുള്ള വൈദ്യരത്‌നം പി.എസ് വാര്യര്‍ സമ്മാനങ്ങളും ആര്യവൈദ്യന്‍ പി. മാധവവാര്യര്‍ സ്മാരക സ്വര്‍ണ്ണ മെഡലും ആര്യവൈദ്യന്‍ എസ്. വാര്യര്‍, ആര്യവൈദ്യന്‍ എന്‍.വി.കെ വാര്യര്‍ എന്നിവരുടെ പേരിലുള്ള എന്‍ഡോവ്‌മെന്റ് പുരസ്‌കാരങ്ങളും ആര്യവൈദ്യശാല ശതാബ്ദി പുരസ്‌കാരവും ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പത്മഭൂഷണ്‍ പി.കെ വാര്യര്‍ സമ്മാനിക്കും. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യാതിഥിയായിരിക്കും. ആര്യവൈദ്യശാല ജനറല്‍ മാനേജര്‍ കെ.എസ് മണി സ്വാഗതവും അഡീഷണല്‍ ചീഫ് ഫിസിഷ്യനും ചീഫ് സൂപ്രണ്ടുമായ ഡോ. പി.എം വാര്യര്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.