അനില്‍ അംബാനി സ്വച്ഛ് ഭാരത് പദ്ധതിയില്‍

Wednesday 8 October 2014 11:05 pm IST

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളികളാകാന്‍ മറ്റ് സെലിബ്രിറ്റികളേയും ക്ഷണിച്ചു. മേരി കോം, അമിതാഭ് ബച്ചന്‍, സാനിയ മിര്‍സ എന്നിവരെയാണ് അംബാനി ക്ഷണിച്ചത്. സ്വച്ഛ് ഭാരതില്‍ പങ്കാളിത്തം വഹിച്ച് കഴിഞ്ഞ ദിവസം ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്‍ പരിസരം വൃത്തിയാക്കിക്കൊണ്ടാണ് അദ്ദേഹം ഇവരെ ക്ഷണിച്ചത്. കഴിഞ്ഞ ആഴ്ച ആരംഭിച്ച സ്വച്ഛ് ഭാരതില്‍ അനില്‍ അംബാനി, ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സിനിമാ താരങ്ങളായ സല്‍മാന്‍ ഖാന്‍, പ്രിയങ്ക ചോപ്ര എന്നിവരുള്‍പ്പെടെയുള്ള ഒമ്പത് സെലിബ്രിറ്റികളെ പ്രചാരണത്തില്‍ പങ്കാളികളാകാന്‍ മോദി ക്ഷണിച്ചിരുന്നു. കൂടുതല്‍ പേരെ ഈ ശൃംഖലയുടെ ഭാഗമാക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുംബൈയില്‍ ചര്‍ച്ച് ഗേറ്റ് സ്‌റ്റേഷന്‍ പരിസരവും വൃത്തിയാക്കുന്നതില്‍ അനില്‍ അംബാനിയുടെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടത്തിയ ശ്രമത്തെ അത്ഭുതാവഹമെന്ന് മോദി ട്വീറ്റില്‍ വിശേഷിപ്പിച്ചു. കോളമിസ്റ്റ് ശോഭാ ഡെ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി, ബോളിവുഡ് താരം ഹൃത്വിക് റോഷന്‍, തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുന എന്നിവരെയും സ്വച്ഛ് ഭാരത് പദ്മതിയില്‍ പങ്കാളികളാകാന്‍ ക്ഷണിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് അഭിയാനില്‍ പങ്കാളിയാവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ക്ഷണിച്ചതില്‍ തനിക്ക് അഭിമാനമുണ്ട്. മറ്റ് സെലിബ്രിറ്റികളും സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പൊതു ജനങ്ങള്‍ക്ക് മാതൃകയാകണമെന്നും അംബാനി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.