കണ്ണൂര്‍: സംസ്ഥാന നോര്‍ത്ത് സോണ്‍ സ്കൂള്‍ ഗെയിംസില്‍ ആദ്യ വിജയം തൃശൂരിനും മലപ്പുറത്തിനും സ്വന്തം. ജൂനിയര്‍ കബഡി ആണ്‍കുട്ടികളില്‍ തൃശൂരും ജൂനിയര്‍ പെണ്‍കുട്ടികളില്‍ മലപ്പുറവും ഒന്നാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗം ഫൈനല്‍ മല്‍സരത്തില്‍ 42 പോയിന്റു നേടിയാണ് നിലവിലെ ചാമ്പ്യന്മാരായ മലപ്പുറത്തെ തൃശൂര്‍ തോല്‍പ്പിച്ചത്. മലപ്പുറത്തിനാകട്ടെ 20 പോയിന്റ് നേടാനേ കഴിഞ്ഞിള്ളൂ.
മൂന്നാം സ്ഥാനം പാലക്കാടും സ്വന്തമാക്കിയതോടെ സംസ്ഥാന ഗെയിംസിന് മൂന്ന് ജില്ലക്കാരും യോഗ്യത നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടും മലപ്പുറവും ഫൈനല്‍ മല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം മലപ്പുറത്തിന്റെ കൂടെയായിരുന്നു. പലക്കാട് നേടിയ 11 പോയിന്റിനെതിരേ 38 പോയിന്റ് നേടിയാണ് മലപ്പുറം വിജയിച്ചത്. കാസര്‍കോഡ് ജില്ലയാണ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയത്.
ഖൊ ഖൊ മത്സരത്തില്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ജില്ല ഒന്നാം സ്ഥാനവും മലപ്പുറം രണ്ടാം സ്ഥാനവും നേടി. കബഡി മത്സരത്തില്‍(ആണ്) തൃശൂര്‍ ജില്ല ഒന്നാം സ്ഥാനവും മലപ്പുറം രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ഒന്നാം സ്ഥാനവും മലപ്പുറം രണ്ടാം സ്ഥാനവും നേടി. ബോള്‍ ബാഡ്മിന്റനില്‍ ആണ്, പെണ് വിഭാഗങ്ങളില്‍ പാലക്കാട് ജില്ല ജേതാക്കളായി. ഹാന്റ് ബോള്‍(പെണ്) കണ്ണൂര്‍ ജില്ല ചാമ്പ്യന്മാരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: