കോട്ടയം: ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ എം മാണിക്കെതിരെ കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ബാലകൃഷ്ണപിള്ള രംഗത്ത്.
കേരള കോണ്‍ഗ്രസിന്റെ പാരമ്പര്യത്തില്‍ മാണിക്ക് അവകാശമുന്നയിക്കാനാവില്ലെന്ന വിമര്‍ശനവുമായാണ് പിള്ളയുടെ പടപുറപാട്. കേരളാ കോണ്‍ഗ്രസ് ബിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിനിടെയാണ് ബാലകൃഷ്ണപിള്ള മാണിക്കെതിരെ ആഞ്ഞടിച്ചത്.
മാണിയുടെ ചരിത്രം ഡിസിസിയുടെ മിനിറ്റ്സ് ബുക്കെടുത്ത് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു.
ക്ഷണിച്ചാല്‍ കോണ്‍ഗ്രസ് വിട്ട് ഇടതു പക്ഷത്തേയ്ക്ക് പോകുമെന്ന് പറയുന്ന മാണിയെ ആരു ക്ഷണിക്കുന്നില്ലെന്നും പിള്ള പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: