ചികിത്സാ സഹായത്തിന്റെ പേരില്‍ അമ്പലപ്പുഴയില്‍ തട്ടിപ്പ്

Thursday 9 October 2014 9:14 pm IST

അമ്പലപ്പുഴ: വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം തട്ടാന്‍ മോഷ്ടാക്കള്‍ക്ക് പുതിയ തന്ത്രങ്ങള്‍. കടകള്‍ക്ക് മുന്നിലെ ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്ന ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച ശേഷം അടുത്ത ബന്ധുക്കള്‍ ഗുരുതര രോഗത്തിന് അടിമകളാണെന്നും ഇവരെ ചികിത്സിക്കാന്‍ ലക്ഷങ്ങള്‍ ചെലവാകുമെന്നും ഇതിന് സാമ്പത്തികമായി സഹായിക്കണമെന്നമാണ് കടയുടമകളോട് ആവശ്യപ്പെടുന്നത്. ഇതിനുശേഷം ആളെ വിടുവാന്‍ കടയുടമ ആവശ്യപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റു സംഘങ്ങള്‍ കടയിലെത്തി പണം കൈപ്പറ്റുന്ന രീതിയാണ് അമ്പലപ്പുഴയില്‍ പരീക്ഷിക്കുന്നത്. വ്യാഴാഴ്ച രാവിലെ കച്ചേരിമുക്കിലെ ഒരു പ്രമുഖ സ്വര്‍ണക്കടയില്‍ നിന്നും തോട്ടപ്പള്ളി ഭാഗത്തെ മറ്റൊരു കച്ചവട സ്ഥാപനത്തില്‍ നിന്നുമായി അയ്യായിരം രൂപയോളം സംഘം തട്ടിയെടുത്തു. ഇതുകൂടാതെ 500 മുതല്‍ മുകളിലേക്ക് നിരവധി കടകളില്‍ നിന്നും ഇന്നലെ പണം തട്ടിയെടുത്തു. ഏതാനും മാസം മുമ്പ് ഇത്തരം മോഷണ സംഘത്തെ ചില കടയുടമകള്‍ കൈയോടെ പിടിച്ചെങ്കിലും പോലീസില്‍ പരാതി നല്‍കുവാന്‍ ഇവര്‍ തയാറായിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.