ഏകാലംബനം ഓം

Thursday 9 October 2014 10:09 pm IST

സര്‍വ്വശബ്ദയോനിയായ ഓംകാരം ഉച്ചരിക്കപ്പെടാവുന്ന സകല പദങ്ങളുടെയും സംഭാവ്യതയും വ്യാപ്തിയും ദ്യോതിപ്പിക്കുന്നു. ഈ വിചാരണകള്‍ക്കെല്ലാം പുറമെ, ഭാരതഭൂമിയില്‍ മതവിഷയകമായി ഉണ്ടായിട്ടുളള ആശയങ്ങളെല്ലാം ഓംകാരത്തില്‍ സമാഹിതമായിരിക്കുന്നതായും കാണുന്നു. വേദങ്ങളിലെ മന്ത്രങ്ങളും ഈ ഓംകാരത്തെ അവലംബിച്ചുനില്‍ക്കുന്നു. ഈ ശബ്ദം, ഭാരതത്തിലെ ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്റെ ഓരോ പരിണാമദശയിലും നിലനിര്‍ത്തിപോന്നതും ഈശ്വരവിഷയകമായ വിവിധ ഭാവനകളെയും വ്യഞ്ജിപ്പിക്കത്തക്കവിധം അര്‍ത്ഥകല്പന ചെയ്ത് ഉപയോഗിച്ചുവന്നതുമാകുന്നു. അദ്വൈതികളും വിശിഷ്ടാദ്വൈതികളും ഭേദവാദികളും, എന്നുവേണ്ട നിരീശ്വരവാദികള്‍പോലും, ഓംകാരത്തെ സ്വീകരിച്ചിട്ടുണ്ട്. ഓംകാരം മനുഷ്യവര്‍ഗ്ഗത്തില്‍ ബഹൂഭൂരിപക്ഷത്തിന്റെയും ആദ്ധ്യാത്മിക ശ്രേയോഭിലാഷങ്ങള്‍ക്ക് ഏകാലംബനമായിരിക്കുന്നു. ഉദാഹരണമായി ഇംഗ്ലീഷിലെ ഏീറ  (ദൈവം, ഈശ്വരന്‍) എന്ന പദം നോക്കുക. അതിന്റെ അര്‍ത്ഥവ്യാപ്തി പരിമിതമാണ്. അതില്‍ കവിഞ്ഞുപോകണമെങ്കില്‍ അതോടുകൂടി സഗുണം, നിര്‍ഗുണം, അല്ലെങ്കില്‍ കേവലം, തുടങ്ങിയ വിശേഷണങ്ങള്‍ ചേര്‍ക്കണം. അതുപോലെതന്നെയാണ് മറ്റെല്ലാ ഭാഷകളിലെയും ഈശ്വരവാചകങ്ങള്‍. അവയുടെ അര്‍ത്ഥബോധകത്വം തുലോം പരിമിതമാണ്. ഓങ്കാരത്തിനാകട്ടെ, എല്ലാവിധം അര്‍ത്ഥത്തെയും ബോധിപ്പിക്കാന്‍ ശക്തിയുണ്ട്. ആകയാല്‍ എല്ലാവരും അതിനെ സ്വീകരിക്കേണ്ടതാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.