സൗദി അറേബ്യക്കാരന്‍ ഇന്ത്യന്‍ സഹോദരങ്ങളെ വെടിവെച്ചു കൊന്നു

Friday 7 October 2011 9:51 pm IST

ദുബായ്‌: തയിഫ്‌ മേഖലയില്‍ വര്‍ക്ക്ഷോപ്പിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ രണ്ടു ഇന്ത്യന്‍ പ്രവാസി സഹോദരന്മാരെ ഒരു സൗദി അറേബ്യക്കാരന്‍ വെടിവെച്ചുകൊന്നു. ജിദ്ദയില്‍നിന്ന്‌ 200 കിലോമീറ്റര്‍ അകലെ സയില്‍ അല്‍സഗീര്‍ പട്ടണത്തില്‍ ഉത്തര്‍പ്രദേശിലെ മൊഹമ്മദ്‌ സക്കീര്‍ അഹമ്മദ്‌ (41) അഹമ്മദ്‌യാസിന്‍ (46) എന്നിവരെയാണ്‌ വെടിവെച്ചുകൊന്നതെന്ന്‌ ജിദ്ദയിലെ കോണ്‍സുലേറ്റ്‌ ജനറല്‍ എസ്‌.ഡി.മൂര്‍ത്തി അറിയിച്ചു. ജനല്‍ ഗ്രില്ലുകളും ഗേറ്റുകളും നിര്‍മിക്കുന്ന ഒരു ചെറിയ വര്‍ക്ക്ഷോപ്പിലാണ്‌ വെടിവെപ്പു നടന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിവെച്ച സൗദി അറേബ്യക്കാരന്‍ അവിടെ ഒരു ഹോട്ടല്‍ നടത്തുകയാണ്‌. വര്‍ക്ക്ഷോപ്പിലെ ജീവനക്കാര്‍ക്ക്‌ നല്‍കിയിരുന്ന ജോലി അവര്‍ക്ക്‌ പൂര്‍ത്തിയാക്കാന്‍ സാധിക്കാഞ്ഞതിനാലാണ്‌ അവര്‍ക്കുനേരെ സൗദി അറേബ്യക്കാരന്‍ വെടിയുതിര്‍ത്തതെന്ന്‌ മൂര്‍ത്തി അറിയിച്ചു. ഇതിനുശേഷം അക്രമിയെ ആളുകള്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയും പോലീസിനു കൈമാറുകയുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.