കണ്ണൂര്‍: കണ്ണൂരില്‍ നടന്ന വടക്കന്‍ മേഖലാ സ്കൂള്‍ ഗെയിംസില്‍ 206 പോയന്റോടെ തൃശൂര്‍ ജില്ല ജേതാക്കളായി.
172 പോയന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 129 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. മലപ്പുറം-122, കണ്ണൂര്‍-113 എന്നീ ജില്ലകള്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ ബോയ്സ് ബാസ്കറ്റ് ബോളില്‍ തൃശൂര്‍ ഒന്നാം സ്ഥാനം നേടി. വോളിബോള്‍ ജൂനിയര്‍ ബോയ്സ്-തൃശൂര്‍, ഹാന്റ് ബോള്‍-തൃശൂര്‍, ഹോക്കി-മലപ്പുറം, ഖൊ ഖൊ-കണ്ണൂര്‍ എന്നിവര്‍ ജൂനിയര്‍ വിഭാഗം ബോയ്സില് ജേതാക്കളായി.
ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ബാസ്കറ്റ് ബോള്‍-കോഴിക്കോട്, വോളിബോള്‍-വയനാട്, ഹാന്റ് ബോള്‍-കണ്ണൂര്‍, ഹോക്കി-തൃശൂര്‍ എന്നിവര്‍ ജേതാക്കളായി. സീനിയര്‍ ബോയ്സ് ബാസ്ക്കറ്റ്ബോള്‍, ഹാന്റ് ബോള്‍, വോളിബോള്‍ എന്നിവയില്‍ തൃശൂരും ഹോക്കിയില്‍ മലപ്പുറവും ജേതാക്കളായി. സീനിയര്‍ ഗേള്‍സ് ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, ഹാന്റ്ബോള്‍ എന്നിവയില്‍ കണ്ണൂരും ഹോക്കിയില്‍ പാലക്കാടും ഒന്നാമതെത്തി. മത്സരത്തില്‍ വിജയികളായവര്‍ സംസ്ഥാന സ്കൂള്‍ ഗെയിംസ് മത്സരങ്ങളില്‍ മാറ്റുരക്കും.
ടേബിള്‍ ടെന്നീസ് മത്സരം ഒഴികെ മറ്റെല്ലാ മത്സരങ്ങളും ഇന്നലെ പൂര്‍ത്തിയായതോടെയാണ് തൃശൂര്‍ ജില്ലയെ ജേതാക്കളായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: