കേരളാ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

Friday 10 October 2014 11:56 am IST

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. അമ്പതില്‍ നാണം കുണുങ്ങരുത് എന്ന തലക്കെട്ടോടു കൂടി വീക്ഷണത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയിരിക്കുന്ന ലേഖനത്തിലാണ് കേരള കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരിക്കുന്നത്. എഴുപതുകളിലെ കോണ്‍ഗ്രസുമായുള്ള ബന്ധംമാണ് കെ എം മാണിയുടെ കേരള കോണ്‍ഗ്രസിന് ആധാരമായുള്ളതെന്ന് വീക്ഷണം എഴുതുന്നു. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് വിരുദ്ധരായ കേരള കോണ്‍ഗ്രസ് പാര്‍ട്ടി കമ്മയൂണിസ്റ്റുമായി അധികാരം പങ്കിട്ടാല്‍ തകര്‍ന്നടിയുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഈ അടുത്ത കാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കേരള കോണ്‍ഗ്രസിനെ ചൂണ്ടയിടാന്‍ നോക്കിയിട്ടുണ്ട്. അപ്പോഴേല്ലാം തകര്‍പ്പന്‍ പ്രസ്താവനകള്‍ നടത്താന്‍ കെഎം മാണി ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടെന്നും വീക്ഷണം പറയുന്നു. 1982 മുതല്‍ പൂര്‍ണ്ണമായും കേരളകോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ കൂടെയാണ്. 50 വര്‍ഷത്തിനിടെ കേരളകോണ്‍ഗ്രസ് ശക്തി പ്രാപിച്ചിട്ടുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് വിരുദ്ധ മനോഭാവത്തിലാണെന്നും വീക്ഷണം ഓര്‍മ്മപ്പെടുത്തുന്നു. കേരള കോണ്‍ഗ്രസിന് ഭരണം ലക്ഷ്യമായിരുന്നില്ലെന്നു പാര്‍ട്ടിയുടെ പല നേതാക്കളും പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍, അതു തികച്ചും തെറ്റായ പ്രസ്താവനയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മിടുക്കരായ നേതാക്കള്‍ ഉളളതിനാല്‍ പിളര്‍പ്പ് അവര്‍ക്ക് പുതുമയല്ലെന്നും വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി തുളളിത്തുളളി പുറത്തു പോകുകയാണെന്നും വീക്ഷണം പരിഹസിക്കുന്നു. പിസി ജോര്‍ജിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം അമ്പതാമാണ്ടില്‍ നാണം കുണുങ്ങരുത് കേരളകോണ്‍ഗ്രസ്സ് നേതാവ് കെ.എം മാണി ഇന്നലെ പത്രങ്ങളില്‍ എഴുതിയ ലേഖനത്തില്‍ സമകാലികമില്ല.കേരള കോണ്‍ഗ്രസ്സ് 50 വര്‍ഷം പിന്നിടുമ്പോള്‍ പാര്‍ട്ടിയുടെ ഇന്ന ത്തെ നയങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്.എന്നാല്‍ ചരിത്ര വസ്തുത ഭാഗികമായി പറഞ്ഞ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നു. ഈ അടുത്ത കാലത്ത് എല്‍.ഡി.എഫ് നേതാക്കള്‍  കേരള കോണ്‍ഗ്രസ്സിനെ ചൂണ്ടയിടാന്‍ നോക്കിയിട്ടുണ്ട്. അപ്പോഴെല്ലാം തകര്‍പ്പന്‍ പ്രതികരണങ്ങള്‍ നടത്താന്‍ കെ.എം മാണി ശ്രമിച്ചിട്ടില്ലെന്ന് ആക്ഷേ പം ഉണ്ടായിട്ടുണ്ട്. 1982 മുതല്‍ കേരള കോണ്‍ഗ്രസ്സ് തീര്‍ത്തുംകോണ്‍ഗ്രസ്സ്മുന്നണിയുടെ കൂടെയാണ്. 1980ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി എ.കെ ആന്റണിയും ഇ.എം.എസ്സും മുന്‍ കൈ എടുത്ത് രൂപം കൊടുത്തപ്പോള്‍ കേരള കോണ്‍ഗ്രസ് അതില്‍ ഭാഗമായിരുന്നു.അക്കാലത്ത് കെ.കരുണാകരന്റെ നേതൃത്വത്തിലുണ്ടായിരുന്നമുന്നണിയുടെ സംസ്ഥാന ചെയര്‍മാനായിരുന്നു പി.ജെ ജോസഫ്. പിന്നീട്‌രാഷ്ട്രീയ മാറ്റത്തില്‍ പി.ജെ ജോസഫ് സിപിഎം ഭാഗത്തും കെ.എംമാണി കോണ്‍ഗ്രസ്സ് പക്ഷത്തുമായി.കൊല്ലങ്ങള്‍ കഴിഞ്ഞാണ് പി.ജെ ജോസഫ് മാണിവഴി കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യു.ഡി.എഫില്‍ തിരിച്ചെത്തിയത്. 50വര്‍ഷത്തിനിടെ കേരള കോണ്‍ഗ്രസ്സ് ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്.അത്കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവത്താലാണ്.തിരുവിതാംകൂറിലെ നായര്‍-ക്രൈസ്തവ സംയുക്തചിന്താഗതിയുടെ  വിജയഭാവമാണ് കേരളകോണ്‍ഗ്രസ്സ്. മലബാര്‍ മേഖലകളിലും മധ്യകേരളത്തിലും കേരള കോണ്‍ഗ്രസ്സ് വളരാതിരുന്നത് അതിനാലാണ്. പിന്നീട് അത് സീറോ മലബാര്‍ സഭയുടെ അനുഗ്രഹത്താല്‍ മധ്യതിരുവിതാംകൂറിലെസമ്പന്നമായ കക്ഷിയായി. അറുപതുകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണോ കേരള കോണ്‍ഗ്രസ്സാണോ എന്ന് ആലപ്പുഴകോട്ടയം ജില്ലകളില്‍  കമ്യൂണിസ്റ്റ് വിരുദ്ധര്‍പരസ്പരം ചോദിക്കുമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ്സ് എന്നാല്‍ ദേശീയതയുടെ ഭാഗമാണെന്ന തോന്നല്‍ അക്ക ാലത്ത് കോണ്‍ഗ്രസ്സ് കുടുംബങ്ങളില്‍ ശക്തമായിരുന്നു.പ്രാദേശിക നിലപാടുകളാണ് എക്കാലത്തുംകേരള കോണ്‍ഗ്രസ്സ് നേതൃത്വത്തെ  നയിച്ചിരുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. കേരള കോണ്‍ഗ്രസ്സിന് ഭരണം ലക്ഷ്യമായിരുന്നില്ലെന്ന് ആ പാര്‍ട്ടിയുടെ പല നേതാക്കളും പലപ്പോഴും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസവും ആര്‍ ബാലകൃഷ്ണപിള്ളഅതാവര്‍ത്തിച്ചിരുന്നു.      എന്നാല്‍ തികച്ചുംതെറ്റായ പ്രസ്താവനകളാണത്. കേരള കോണ്‍ഗ്രസ്സ് ഉദയം കൊണ്ടത് തന്നെ കേരള ഭരണപങ്കാളിത്തം ലക്ഷ്യമിട്ടായിരുന്നു.അത് ലഭ്യമാക്കാന്‍ അവര്‍ കൃത്യമായി ശ്രദ്ധിച്ചിരുന്നു.ആ താല്‍പ്പര്യം കൂടുതല്‍ ഉയര്‍ന്നതലത്തിലേക്ക് വളര്‍ത്താനാണ് ഇപ്പോഴത്തെ ശ്രമവും.കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവമുള്ള  സമുദായ ങ്ങളിലെ വോട്ടര്‍മാരെ കമ്യൂണിസ്റ്റ്  ചേരിയിലേക്ക് നയിക്കാന്‍ കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കില്‍ അതിനു പ്രേരണ ഈ ഭരണ മോഹം തന്നെയാണ്.എന്നാല്‍ സമുദായ നേതൃത്വംഅതിന് തടയിട്ടുകൊണ്ടിരുന്നു. പള്ളിയെ തള്ളിപ്പറഞ്ഞ് വന്നാല്‍ പി.ജെ ജോസഫിനെ ഇടതു മുന്നണിയില്‍ സ്വീകരിക്കാമെന്ന് പരസ്യമായി പറഞ്ഞ നേതാവായിരുന്നു ഇഎംഎസ്സ്. ആ മോഹം ഫലിച്ചുവെങ്കിലും അതേ മുന്നണിയില്‍ നിന്ന് ജോസഫിന്  തിരിച്ച് പോരേണ്ടിവന്നു. മിടുക്കരായ നേതാക്കളാല്‍ സമൃദ്ധമായിരുന്നു എക്കാലവും കേരള കോണ്‍ഗ്രസ്സ്.അതിനാലാണ്പിളര്‍പ്പ് അവര്‍ക്ക് പുതുമയല്ലാത്തത്. ഓരോ കാലത്തുംവാളടുത്തവരെല്ലാം വെളിച്ചപ്പാടാവുകയും തുള്ളിത്തുള്ളിപുറത്ത് പോവുകയും ചെയ്തു.ഇപ്പോള്‍ തന്നെ പി സി ജോര്‍ജ്ജ്  എടുക്കുന്ന നിലപാടുകള്‍നോക്കുക. കെ എം മാണിയുടെ പാര്‍ട്ടിയില്‍ പി സി ജോര്‍ജ്ജ് മാത്രമേയുള്ളു അത്ത രത്തില്‍ സ്വന്തം താല്‍പ്പര്യം അനുസരിച്ച് പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവരെല്ലാം മാണിസാര്‍ പറയുന്നതിനപ്പുറത്തേക്ക് ഒന്നും ചിന്തിക്കാറില്ല. മറിച്ച് ജോര്‍ജ്ജ് സ്വന്തം ഗ്രൂപ്പ് കൊണ്ട്‌നടന്ന നേതാവായിരുന്നു. ആ നിലക്ക് അദ്ദേഹത്തിനു 'നേതൃവൈഭവം' പ്രകടിപ്പിക്കാതെ വയ്യ. പിളരുന്തോറും വളരുന്ന പാര്‍ട്ടിയെന്ന് കെ എം മാണി വിശേഷിപ്പിച്ചത് ഏത് ഘട്ടത്തിലും കേരള കോണ്‍ഗ്രസ്സിന്റെ ഒരു ഭാഗം ഏതെങ്കിലും മുന്നണിയുടെമന്ത്രിസഭയിലുണ്ടായിരുന്നത് കൊണ്ടാണ്.കേരളത്തില്‍ പ്രദേശികപാര്‍ട്ടികളുടെവളര്‍ ച്ചയുടെ സുപ്രധാന ഘടകം മന്ത്രി പദം തന്നെയായിരുന്നു. സി എം പി യും ജെ എസ് എസും പിടിച്ച് നിന്നതും അതിനാലാണ്.  ദേശീയ തലത്തില്‍ ജനറല്‍ സെക്രട്ടറിയുള്ള പാര്‍ട്ടിയാണെങ്കിലും സിപിഎം പോലും ഏതാണ്ട് പ്രാദേശികതല പാര്‍ട്ടിയുടെ നിലയിലേക്ക് എത്തിയ സ്ഥിതിക്ക് കേരളത്തില്‍ അവര്‍ക്ക് പ്രാദേശിക പാര്‍ട്ടികളുടെ മുന്നണി രൂപവല്‍ക്കരിക്കുന്നതില്‍ താല്‍പ്പര്യം കൂടും. മധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാന്‍ സിപിഎം നേതൃത്വം കാണിക്കുന്നതത്രപ്പാട്അതാണ്. എന്നാല്‍പള്ളിയെ തള്ളിപ്പറഞ്ഞ് വരാന്‍ 1987 ല്‍ പറഞ്ഞ ഇഎംഎസ്സിന്റെ ശക്തി ഇന്ന് പിണറായി വിജയനില്ല. കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ട സാഹചര്യം മറക്കാന്‍ പറ്റില്ല. അമ്പതാം വാര്‍ഷികത്തില്‍ പി ടി ചാക്കോയെ ഓര്‍ക്കണമെന്നുമില്ല.ചാക്കോജീവിച്ചിരുന്നുവെങ്കില്‍ കേരള കോണ്‍ഗ്രസ്സ് ഉണ്ടാകുമായിരുന്നില്ലെന്ന് 1964ല്‍ എംഎല്‍എ ആയി ശങ്കര്‍ മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ച ബാലകൃഷ്ണ പിള്ള തന്നെ പറഞ്ഞിട്ടുണ്ട്. പി.ടി ചാക്കോ അല്ല കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ചത്.  എന്നാല്‍ ചാക്കോ അനുകൂല വികാരമായിരുന്നു ഒരു സുപ്രധാനഘടകം. ചാക്കോയാകട്ടെ ആജന്മ കമ്യൂണിസ്റ്റ് വിരോധിയുമായിരുന്നു.കോണ്‍ഗ്രസ്സില്‍ സി കെ ജിയെ ഇടത് അനുകൂലി എന്ന് വിളിച്ച കോണ്‍ഗ്രസ്സ് നേതാവായിരുന്നു.അമേരിക്കയില്‍ കമ്യൂണിസ്റ്റ് വിരുദ്ധനായ മക്കാര്‍സിയെ ഓര്‍ത്ത് കേരള മക്കാര്‍സിയെന്നാണ് ചാക്കോയെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകന്‍ പി സി തോമസ്സ് ഇടതിനൊപ്പമായത്  മനപ്പൂര്‍വ്വമാകണമെന്നില്ല. കോണ്‍ഗ്രസ്സ് വിരുദ്ധ കമ്യൂണിസ്റ്റ് വിരുദ്ധനിലപാടുകളാണ് കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ടതിന് കാരണമെങ്കിലും അടിസ്ഥാന പരമായി അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധരാണ്. അതിന്ന് പലരും മറക്കുന്നു.കമ്യൂണിസ്റ്റുകളുമായി കേരള കോണ്‍ഗ്രസ്സ് അധികാരം പങ്കിട്ടാല്‍ അന്ന് തുടങ്ങും ആ പാര്‍ട്ടിയുടെ തളര്‍ച്ച.പി ജെ ജോസഫ് അത് കൂടുതല്‍ വിവരിക്കാന്‍ കഴിവുള്ള നേതാവാണ്. കെ എം മാണിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഇന്നും നിലനില്ക്കുന്നത് എഴുപതുകളുടെ അവസാനത്തില്‍ തുടങ്ങിയ കോണ്‍ഗ്രസ്സ് ബന്ധംമൂലമാണ്.അടിയന്തിരാവസ്ഥയെ പലരും തള്ളുമെങ്കിലും ഇന്ദിരാഗാന്ധിയുടെ കരുത്ത്‌കേരള കോണ്‍ഗ്രസ്സിന് നല്ല ഭാവി ഉണ്ടാക്കി കൊടുത്തു. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ കമ്യൂണിസ്റ്റ് തകര്‍ച്ചയുടെ കാലവും കേരള കോണ്‍ഗ്രസ്സ് കാണുന്നു.പള്ളിയെ തള്ളാന്‍ പറഞ്ഞ നമ്പൂതിരിപ്പാടിന്റെ പിന്‍മുറ അതില്ലാതെ തന്നെ കേരള കോണ്‍ഗ്രസ്സിനെ കുഴിയില്‍ ചാടിക്കാന്‍ നടക്കുന്നത് തകര്‍ച്ചയില്‍ നിന്ന് കരപറ്റാനാണ്. ഇത്തരുണത്തില്‍ കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ട 1964 ലെ കമ്യൂണിസ്റ്റ് വിരുദ്ധമനോഭാവം ഊട്ടി ഉറപ്പിക്കുകയാണ് വേണ്ടത്.തോമസ് ഐസക്കിനെ പോലുള്ളവരാണ്‌കേരള കോണ്‍ഗ്രസ്സിനെ ക്ഷണിക്കുന്നത്.അവിടെ കാര്‍ട്ടൂണിസ്റ്റിന്റെ മനസ്സില്‍ കെ എം മാണി നാണംകുണുങ്ങിയായ പെണ്ണാണ്. അതല്ലല്ലോ വേണ്ടത്. പക്വതയുടെ പ്രായമാണ് 50. കരുത്തിന്റെ പ്രായവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.