തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Friday 10 October 2014 3:15 pm IST

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്ട് വീണ്ടും സിപിഎം ആക്രമണം. ആക്രമണത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കണ്ണന് വെട്ടേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് വീടുകളും ബിജെപി പ്രാദേശിക ഓഫീസും സിപി‌എം അക്രമികള്‍ അടിച്ചു തകര്‍ത്തു. അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് ഇരുവിഭാഗവും ഹര്‍ത്താല്‍ ആചരിക്കുകയാണ്. പോത്തന്‍കോടും പരിസരവും കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നുണ്ട്. വെഞ്ഞാറമൂട് സി.ഐ ജയചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കാവലുണ്ട്. പ്രദേശത്ത് ജില്ലാകളക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് ഇന്നലെയും ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു ചെഗുവേര രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ അടിച്ചു തകര്‍ക്കുകയുമാണുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.