സമാധാനത്തിനുള്ള നൊബേല്‍ മലാലയും കൈലാഷ് സത്യാര്‍ഥിയും പങ്കിട്ടു

Friday 10 October 2014 4:38 pm IST

സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടുപേര്‍ക്ക്. ഇന്ത്യക്കാരനായ ബാലാവകാശ പ്രവര്‍ത്തകന്‍ കൈലാഷ് സത്യാര്‍ഥിയും മലാല യൂസഫ് സായിയും പുരസ്കാരം പങ്കിട്ടു. കുട്ടികള്‍ക്കെതിരായ ബാല വേലയ്ക്കും അതിക്രമങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നയാളാണ് കൈലാഷ് സത്യാര്‍ഥി. ബച്പന്‍ ബചാവോ ആന്ദോളന്റെ സ്ഥാപകനാണ് കൈലാഷ് സത്യാര്‍ത്ഥി. മദര്‍ തെരേസയ്ക്ക് ശേഷം സമാധാന നൊബേല്‍ നേടുന്ന ഇന്ത്യക്കാരനെന്ന ബഹുമതിക്കും കൈലാഷ് അര്‍ഹനായി. ബാലാവകാശ പ്രവര്‍ത്തകരുടെ വിജയമെന്ന് കൈലാഷ് സത്യാര്‍ത്ഥി പുരസ്‌കാര നേട്ടത്തോട് പ്രതികരിച്ചു. കുട്ടികള്‍ക്കും ഇന്ത്യന്‍ ജനതയ്ക്കുമായി പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും കൈലാഷ് പറഞ്ഞു. പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ പെണ്‍കുട്ടിയാണ് മലാല യൂസഫ് സായി. നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. കഴിഞ്ഞ വര്‍ഷവും മലാല സമാധനത്തിനുള്ള നോബല്‍ സമ്മാനത്തിന് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ താലിബാന്‍ തീവ്രവാദികളുടെ ഇരയായതോടെയാണ് ലോകം മലാലയെ അറിയുന്നത്. ഭീകരരുടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട മലാല മനുഷ്യാവകാശങ്ങളുടെ ആഗോള പ്രതീകമെന്നാണ് അറിയപ്പെടുന്നത്. യുഎന്‍ മനുഷ്യാവകാശ പുരസ്‌കാരം, ലിബര്‍ട്ടി പുരസ്‌കാരം, സഖറോവ് പുരസ്‌കാരം തുടങ്ങി നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.