കോടതിവാര്‍ത്തകള്‍ വിലക്കാനുള്ള നീക്കം മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ കടന്നുകയറ്റം: കെ യു ഡബ്ല്യു ജെ

Friday 10 October 2014 6:57 pm IST

കോഴിക്കോട്: കേസ് വിചാരണവേളയില്‍ തുറന്ന കോടതിയില്‍ ന്യായാധിപന്‍മാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കാനുള്ള കേരള ഹൈക്കോടതിയുടെ നീക്കം മാധ്യമസ്വാതന്ത്ര്യത്തിന് നേരായ കടന്നുകയറ്റമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാനകമ്മിറ്റി. ഇത്തരം മത്സരങ്ങളില്‍ ന്യായാധിപന്മാര്‍ നടത്തുന്ന നിരീക്ഷണങ്ങളും സൂചനകളും വാര്‍ത്താപ്രാധാന്യമുള്ളതാണ്. അത്തരം വസ്തുതകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കാനുള്ള നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ പറഞ്ഞു. കോടതിയുടെ അഭിപ്രായങ്ങള്‍ എന്താണെന്ന് അറിയാനുള്ള അവകാശം പൊതുസമൂഹത്തിനുണ്ട്. അത്തരം കാര്യങ്ങള്‍ സമൂഹത്തെ അറിയിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും ധര്‍മ്മവും മാധ്യമങ്ങള്‍ക്കുണ്ട്. ഇതിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് വാര്‍ത്താമാരണ നീക്കമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.