കലാമണ്ഡലം ഗോപിയെക്കുറിച്ച് ഡോക്യുമെന്ററി

Tuesday 4 November 2014 11:08 am IST

കോട്ടയം: പത്മശ്രീ കലാമണ്ഡലം ഗോപിയുടെ രംഗജീവിതത്തെ പശ്ചാത്തലമാക്കി ഡോക്യുമെന്ററി തയാറാക്കുന്നു. രാധാകൃഷ്ണവാര്യര്‍ കോട്ടയം രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'വേഷം കലാമണ്ഡലം ഗോപി' എന്ന ഡോക്യുമെന്ററിയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഒക്ടോബര്‍ 15ന് രാവിലെ 10ന് കലാമണ്ഡലം കൂത്തമ്പലത്തില്‍ നടക്കും. കലാമണ്ഡലം ഗോപിയോടൊപ്പം കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി. എന്‍. സുരേഷ്, എക്‌സിക്യൂട്ടീവ് അംഗം പന്തളം സുധാകരന്‍, വാസന്തിമേനോന്‍, പത്മശ്രീ കലാമണ്ഡലം സത്യഭാമ, രജിസ്ട്രാര്‍ കെ. കെ. സുന്ദരേശന്‍, പ്രിന്‍സിപ്പല്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, വി. കെ. ശ്രീരാമന്‍, ഡോ. പി. വി. വിശ്വനാഥന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.