സഹകാര്‍ ഭാരതി പഠനശിബിരം മാംഡ്‌ഗേ ഉദ്ഘാടനം ചെയ്യും

Friday 10 October 2014 7:27 pm IST

പാലക്കാട്: സഹകാര്‍ ഭാരതി സംസ്ഥാന പഠനശിബിരം ഒക്ടോബര്‍ 11, 12 തിയ്യതികളില്‍ പാലക്കാട് വടക്കന്തറ ശ്രീദേവി ദുര്‍ഗ്ഗാ കല്യാണമണ്ഡപത്തില്‍ നടക്കും. സഹകാര്‍ഭാരതി ദേശീയ ഉപാദ്ധ്യക്ഷനും, ദേശീയ ക്ഷീര വികസന ഫെഡറേഷന്‍ പ്രസിഡന്റുമായ സുഭാഷ് മാംഡ്‌ഗേ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹക് എം.രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞ 40 വര്‍ഷമായി ക്ഷീരവികസന രംഗത്ത് പ്രവര്‍ത്തിക്കുന്നസുഭാഷ് മാംഡ്‌ഗേ ശിബിരത്തിന്റെ ഭാഗമായിരണ്ടു ദിവസത്തെ പര്യടനത്തിനായി പാലക്കാട്ടെത്തുകയാണ്. ക്ഷീരകര്‍ഷകരുടെയും ക്ഷീരവികസനത്തെയും കുറിച്ച് നിരവധി രചനകള്‍ നടത്തി ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പാലിന്റെ ക്വാളിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും അതിന് ഉപയുക്തമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനും അദ്ദേഹം നല്‍കിയ പ്രോത്സാഹനം എടുത്തുപറയത്തക്കതാണ്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റിനെപ്പറ്റി അദ്ദേഹം എഴുതിയ വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ ക്ഷീരവികസനരംഗത്തെ എക്കാലത്തെയും ഓര്‍മ്മിക്കപ്പെടുന്ന അവതരണങ്ങളാണ്. 2013 ല്‍ നടന്ന വാശിയേറിയ മത്സരത്തില്‍ സഹകാര്‍ഭാരതിയുടെ പ്രതിനിധിയായി വന്‍ ഭൂരിപക്ഷത്തോടുകൂടിയാണ് കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ 14 വര്‍ഷമായി സഹകാര്‍ ഭാരതിയുടെ സജീവ പ്രവര്‍ത്തകനും നിലവില്‍ ദേശീയ വൈസ് പ്രസിഡണ്ടുമാണ്. 2012 ല്‍ ഭോപ്പാലില്‍ വെച്ച് നടന്ന അന്താരാഷ്ട്ര സഹകരണ സെമിനാറിന് നായകത്വം വഹിച്ചത് ഇദ്ദേഹമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.