ഞാന്‍, നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഓരോ ധര്‍മ്മം കല്പിച്ചിട്ടുണ്ട്. എന്റെ സാന്നിദ്ധ്യത്തില്‍ ചെയ്യേണ്ടവയും സ്നേഹത്തോടുകൂടി സമര്‍പ്പിക്കേണ്ടതുമായ ധര്‍മ്മങ്ങള്‍. ഉപാധികളില്ലാത്ത ധര്‍മ്മം. നിങ്ങളോരുത്തരും ഭൂമിയില്‍ വന്നത്, നിങ്ങളുടെ പ്രാപഞ്ചികധര്മ്മങ്ങള് നിറവേറ്റാനാണ്.
ആവലാതികളില്ലാതെ, സ്വധര്‍മ്മങ്ങള്‍ നിറവേറ്റൂ. നിന്റെ സാഹചര്യങ്ങളില്‍ ദോഷം കാണാതെ, അവയെ അംഗീകരിക്കാനും അഭിനന്ദിക്കാനും പഠിക്കൂ. നിന്റെ ഓരോ പ്രവൃത്തിയും എന്റെ പാദങ്ങളിലര്പ്പിക്കുന്ന നൈവേദ്യമാക്കി മാറ്റൂ. നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഓരോ പ്രാര്‍ത്ഥനയാക്കി മാറ്റൂ.
”ഓ സായി മാതാവേ, ഈ ജീവിതം അങ്ങെനിയ്ക്ക് കനിഞ്ഞുനല്കിയ സമ്പത്താണ്. ഈ സ്നേഹസമ്മാനം അങ്ങയാല്‍ കല്പിക്കപ്പെട്ട എല്ലാ ധര്‍മ്മങ്ങളും നിര്‍വഹിക്കാന്‍ ഞാന്‍ ഉപയോഗിക്കും. എല്ലാപേരുടെയും ജീവിതങ്ങളെ നിര്‍മ്മലമായ സ്നേഹംകൊണ്ട് പരിപൂരിതമാക്കാന് അങ്ങ് എന്നെ അങ്ങയുടെ ഉപകരണമാക്കൂ. അങ്ങയുടെ പ്രേമം എന്നെ അങ്ങാക്കിമാറ്റും. അങ്ങിലേയ്ക്ക് തിരിച്ചെത്തുകയും സ്വന്തം ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്യുന്ന ഈ ജീവിതം അങ്ങയുടെ സമ്മാനം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: