മുഹമ്മ: വീട്ടില്‍ നിന്ന് 18 പവനും 30,000 രൂപയും കവര്‍ന്നതായി പരാതി. കഞ്ഞിക്കുഴി പഞ്ചായത്ത് അയ്യഞ്ചേരി ക്ഷേത്രത്തിന് തെക്ക് വെളുത്താപറമ്പ് നാരായണന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടു മുറികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഒരു അലമാരയില്‍ നിന്ന് പതിനാലര പവനും മറ്റേതില്‍ നിന്ന് മൂന്നര പവനുമാണ് മോഷണം പോയത്. താക്കോല്‍ ഉപയോഗിച്ചാണ് അലമാര തുറന്നിട്ടുള്ളത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ നാരായണന് ഉറക്കം ഉണര്‍ന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. മോഷ്ടാക്കള്‍ വീട് അടയ്ക്കുന്നതിന് മുമ്പ് തന്നെ കയറിയതെന്നാണ് കരുതുന്നത്. നാരായണനും ഭാര്യയും രണ്ട് മക്കളുമാണിവിടെ താമസിക്കുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മുഹമ്മ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: