കൊച്ചി:മണല്‍പ്പരപ്പുകളില്‍ കാല്‍പ്പന്തുകളിയുടെ ആവേശം നിറയ്ക്കാന്‍ കേരളത്തിലേക്ക് ബീച്ച് ഫുട്ബോള്‍ എത്തുന്നു.ഫുട്ബോള്‍ കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഫുട്ബോള്‍ അസോസിയേഷന് ഇ.എസ്.എ മീഡിയയുമായി സഹകരിച്ചാണ് കേരളത്തില്‍ ആദ്യമായി പ്രൊഫഷണല്‍ ബീച്ച് ഫുട്ബോള്‍ കേരള ബീച്ച് ലീഗ് സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ജനുവരിയില്‍ കോഴിക്കോട് വച്ചാണ് മത്സരങ്ങള്‍. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ടീമിനായി ഫ്രാഞ്ചൈസികളെ ക്ഷണിക്കുമെന്ന് ഇ.എസ്.എ മീഡിയ സി.ഇ.ഒ ജെ.ബി മാത്യൂസ് അറിയിച്ചു. പത്ത് പേര് വീതമാണ് ഓരോ ടീമിലും ഉണ്ടാവുക.ഇന്ത്യയിലെ തന്നെ ആദ്യത്തെ ബീച്ച് ഫുട്ബോള്‍ ലീഗാണ് കെ.ബി.എല്ലെന്ന് കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍,ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.ഫ്രാഞ്ചൈസികളെ ഉടന്‍ നിശ്ചയിച്ച് മത്സര തീയതി പ്രഖ്യാപിക്കും.
ടീമുകളുടെ ഉടമാവകാശം ഫ്രാഞ്ചൈസികള്‍ക്കാണ്. ബീച്ച് ഫുട്ബോള്‍ താരങ്ങളുടെ ഒരു നിര ഉണ്ടാക്കാനായി അടുത്ത മാസം മല്‍സരങ്ങള്‍ സംഘടിപ്പിക്കുമെന്നു കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ പറഞ്ഞു. ഇതില്‍ നിന്ന് കണ്ടെ ത്തുന്ന മികച്ച പ്രതിഭകളെ ഫ്രാഞ്ചൈസികള്‍ക്ക് തെരഞ്ഞെടുക്കാം. അഞ്ചംഗ ടീം ആയിരിക്കും മല്‍സരത്തിനിറങ്ങുന്നത്. ഫ്രാഞ്ചൈസികളുടെ താല്പര്യം അനുസരിച്ച് ആവശ്യമെങ്കില്‍ ഓരോ ടീമിലും മൂന്നു വിദേശ കളിക്കാരെ പങ്കെടുപ്പിക്കാന്‍ സാധിക്കുമെന്നുഅനില്കുമാര് പറഞ്ഞു.
കേരള ബീച്ച് ലീഗ് ലോഗോയുടെ പ്രകാശനം കെ. എം. ഐ മേത്തറും ഇഎസ്എ മീഡിയ സിഇഒ ജെ.ബി. മാത്യൂസും ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: