നികുതി വര്‍ദ്ധന; ബിഎംഎസ് സമരം ശക്തമാക്കും

Friday 10 October 2014 9:01 pm IST

ചേര്‍ത്തല: സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി പരിഷ്‌ക്കരണങ്ങള്‍ നിര്‍ത്തി വച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.പി. ഭാര്‍ഗവന്‍. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ചേര്‍ത്തല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് എന്‍. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി യു.ആര്‍. ശശികുമാര്‍, ഭചസ് ജില്ലാ സെക്രട്ടറി സുധികുമാര്‍, മുരളി, സന്തോഷ്, എം.എസ്. ശ്രീകുമാര്‍, രാജു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.