ചേര്‍ത്തല: സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി ബിജെപി തണ്ണീര്‍മുക്കം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കി. പഞ്ചായത്ത് കവലയില്‍ നിന്ന് ഷാപ്പു കവലയിലേക്കുള്ള റോഡാണ് ഗതാഗതയോഗ്യമാക്കിയത്. തണ്ണീര്‍മുക്കം പഞ്ചായത്തിലെ ആദ്യത്തെ റോഡാണ് ഇത്. മഴ പെയ്ത് തുടങ്ങിയതോടെ ഗ്രാവലും വെള്ളവും കൂടിക്കലര്‍ന്ന് കുഴമ്പ് പരുവത്തിലായതിനാല് ഇതുവഴിയുള്ള കാല്‍നടയാത്ര പോലും ദുസഹമായിരുന്നു. റോഡാകെ പൊട്ടിപ്പൊളിഞ്ഞ് ഇരുചക്ര വാഹനക്കാരും സെക്കിള്‍ യാത്രക്കാരും അപകടത്തില്‍പെടുന്നത് ഇവിടെ നിത്യ സംഭവമാണ്. പഞ്ചായത്ത് കവലമുതല്‍ കോല്ത്താംതുരുത്ത് പാലം വരെയുളള റോഡിലെ കുഴികളടച്ച് യാത്രായോഗ്യമാക്കാനാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്രാവലും മട്ടിക്കല്ലും ഉപയോഗിച്ച് ശാസ്താങ്കല്‍ കവല വരെയുള്ള റോഡിലെ കുഴികള്‍ അടച്ചു കഴിഞ്ഞു. ബാക്കി ഭാഗം നവമ്പര്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. എം.എസ്. ഗോപാലകൃഷ്ണന്, ശശി മണിത്തറ, ഷാജിമോന്‍, ശാന്തകുമാര്‍, ഗോപകുമാര്‍, യു.ടി. രാജേഷ്, സന്തോഷ്, പ്രമോദ്, അഭിലാഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: