ആലപ്പുഴ: ബുദ്ധിമുട്ടനുഭവിക്കുന്ന 85 വിമുക്തഭടന്മാര്ക്ക് 1,76,500 രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കാന്‍ ജില്ലാ സൈനിക ബോര്‍ഡ് യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. ബോര്‍ഡ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സൈനിക ബെനവലന്റ് ഫണ്ടില്‍നിന്ന് 2000 രൂപ വീതമാണ് അനുവദിക്കുക. സംസ്ഥാന സൈനിക ബെനവലന്റ് ഫണ്ടില്‍ നിന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന മൂന്നു വിമുക്തഭടന്മാര്ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കുമായി 9,000 രൂപ അനുവദിക്കാന്‍ ശിപാര്‍ശ ചെയ്യാനും തയ്യല്‍ മിഷന് വാങ്ങുന്നതിന് സഹായം അനുവദിക്കാനായി ലഭിച്ച രണ്ട് അപേക്ഷകള്‍ സൈനികക്ഷേമ ഡയറക്ടറേറ്റിനു സമര്‍പ്പിക്കാനും തീരുമാനിച്ചു. 2013 നവംബര്‍ 15ലെ ബോര്‍ഡ് തീരുമാനപ്രകാരം 90 വിമുക്തഭടന്ാര്ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കുമായി 2,14,500 രൂപ അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: