ചെങ്ങന്നൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് 55 പേര്‍ക്ക് പരിക്ക്

Friday 10 October 2014 9:29 pm IST

അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസുകള്‍

ചെങ്ങന്നൂര്‍: നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന് പിന്നില്‍ സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ച് വിദ്യാര്‍ത്ഥികളടക്കം 55 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.40ന് എംസി റോഡില്‍ പിരളശേരി ഫെഡറല്‍ ബാങ്കിന് സമീപമായിരുന്നു അപകടം. അടൂരില്‍ നിന്നും ഓതറയിലേക്ക് വരികയായിരുന്ന ഓര്‍ഡിനറി ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റിയശേഷം പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ തിരുവനന്തപുരത്തുനിന്നും കോട്ടയം ഭാഗത്തേക്ക് വന്ന സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസുകള്‍ക്കുള്ളില്‍ വീണും, കമ്പികളില്‍ ഇടിച്ചുമാണ് കൂടുതല്‍ യാത്രക്കാര്‍ക്കും പരിക്കേറ്റത്. ഓര്‍ഡിനറി ബസിലെ യാത്രക്കാര്‍ക്കാണ് കൂടുതലായും പരിക്കുളളത്.

സംഭവത്തെതുടര്‍ന്ന് എംസി റോഡില്‍ വാഹനഗതാഗതവും തടസപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരും ചെങ്ങന്നൂര്‍ പോലീസും ചേര്‍ന്നാണ് പരിക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജ്, ക്രിസ്ത്യന്‍ കോളേജ്, ഗവ. വനിതാ ഐറ്റിഐ, തിരുവനന്തപുരം ശാന്തിഗിരി സിദ്ധ ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.