ക്ഷീരമേഖലയില്‍ സംസ്ഥാനം സ്വയം പര്യാപ്തി നേടുമെന്ന് മന്ത്രി

Friday 10 October 2014 9:25 pm IST

അമ്പലപ്പുഴ: ക്ഷീരമേഖലയില്‍ 2016 ഓടെ സംസ്ഥാനം സ്വയം പര്യാപ്തി നേടുമെന്ന് മന്ത്രി കെ.സി.ജോസഫ്. ക്ഷീരവികസന വകുപ്പിന്റെ സഹകരണത്തോടെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നേരത്തെ ആറ് ലക്ഷം ലിറ്റര്‍ പാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിയിരുന്നത്. മില്‍മ്മ പാലിന്റെ വില വര്‍ദ്ധപ്പിച്ചത് ക്ഷീര കര്‍ഷകരെ സഹായിക്കാനായിരുന്നു. വില വര്‍ദ്ധിപ്പിച്ചതിന് ശേഷം അന്യസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന പാലിന്റെ അളവ് ഒന്നര ലക്ഷം ലിറ്ററായി കുറഞ്ഞു. ഇപ്പോഴും സംസ്ഥാനത്തിന് ആവശ്യമായ പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നില്ല. ഫാര്‍മേഴ്‌സ് ഫെഡിലിറ്റേഷന്‍ സെന്ററിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വ്വഹിച്ചു. ജി. സുധാകരന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.